നിളാനദിക്കരയിലുള്ള (ഭാരതപ്പുഴ) ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ഷൊർണ്ണൂരിനും ഇടക്കാണ് ചെറുതുരുത്തി. പാലക്കാട് പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും ഒറ്റപ്പാലം 17 കി.മീ അകലെയുമാണ്.
മഹാകവി വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്